Sunday 16 June 2013

യു.ഐ.ഡി. ഉള്‍പ്പെടുത്തുന്നതിന്

 സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കി

ഓണ്‍ലൈനില്‍ വിവരം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക.

സര്‍ക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക

 

 

യു.ഐ.ഡി.സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

 സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തല്‍  
സ്ക്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹോംപേജില്‍ സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
കുട്ടികളുടെ വിശദാംശങ്ങളില്‍ അതതു സ്ക്കൂളുകളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. പകരം കഴിഞ്ഞ വര്‍ഷം തൊട്ട് മുമ്പ് പഠിച്ചിരുന്ന ക്ലാസിലെ കുട്ടികളെ പ്രമോഷന്‍ നല്‍കി അടുത്ത ക്ലാസിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉള്‍പ്പെടുത്തിയിട്ടുള്ള വിശദാംശത്തില്‍ മാറ്റങ്ങളുണ്ടാകാം. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
ഇതിനായി ആദ്യം ഓരോ സ്ക്കൂളിലേക്കും പുതുതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതാണ്. തുടര്‍ന്ന് ഇപ്പോള്‍ മറ്റു ഡിവിഷനുകളില്‍ ഉള്ളതും എന്നാല്‍ നമ്മുടെ ഡിവിഷനില്‍ ഉള്ളതുമായ കുട്ടിയെ നമ്മുടെ ക്ലാസുകളിലേക്ക് കൊണ്ടുവരികയാണ്.
സ്റ്റാഫ് ഫിക്സേഷന്‍ യു.ഐ.ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ഓരോ സ്ക്കൂളില്‍ നിന്നും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ക്ലാസ്, ഡിവിഷന്‍, യു.ഐ.ഡി, ഇ.ഐ.ഡി തുടങ്ങിയവയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളുടെ ഇ.ഐ.ഡി ചേര്‍ക്കല്‍
കഴിഞ്ഞ വര്‍ഷത്തെ യു.ഐ.ഡി ലഭ്യമായ വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഇ.ഐ.ഡി ഉള്‍പ്പെടുത്തിയത് ശരിയായ ഇ.ഐ.ഡി അല്ലാത്തതിനാല്‍ യു.ഐ.ഡി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇ.ഐ.ഡിക്ക് തത്തുല്യമായ യു.ഐ.ഡി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇ.ഐ.ഡി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. യു.ഐ.ഡി ലഭിക്കാതെ ഇ.ഐ.ഡി മാത്രമുള്ള കുട്ടികളുടെ ശരിയായ 28 അക്ക ഇ.ഐ.ഡി ഉള്‍പ്പെടുത്തേണ്ടതാണ്. (28 അക്കം - 14 അക്ക എന്‍ട്രോള്‍മെന്റ് നമ്പറിനോടൊപ്പം dd-mm-yyyy-hh-mm-ss എന്ന രീതിയില്‍ അക്കങ്ങള്‍ മാത്രം തുടര്‍ച്ചയായി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.)
വിശദാംശങ്ങള്‍ പരിശോധിക്കല്‍
ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി
  1. Verification മെനുവില്‍ Class സെലക്ട് ചെയ്ത് View ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളുടേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും.
  2. ഓരോ ഡിവിഷനു നേരെയുമുള്ള Verify ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കും.
  3. ഓരോ കുട്ടിയുടേയും പേരിനു നേരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പു വരുത്തുക.
  4. കുട്ടിയുടെ പേരിനു നേരെ കാണുന്ന Check box- ല്‍ ടിക് ചെയ്യേണ്ടതാണ്.
  5. ഒരു ഡിവിഷനിലെ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ച് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക.
  6. ടിക് ചെയ്ത കുട്ടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് Declaration വായിച്ച് ഇടതു വശത്തുള്ള Check box ല്‍ ടിക് ചെയ്ത് Confirm ചെയ്യുക.
  7. Confirm ചെയ്തു കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും സ്ക്കൂള്‍ തലത്തില്‍ വരുത്താന്‍ സാധ്യമല്ല.
  8. Confirm ചെയ്തു കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റെടുക്കാവുന്നതാണ്.

 

No comments:

Post a Comment